KOYILANDY DIARY.COM

The Perfect News Portal

ഇറാൻ തുറമുഖത്തേക്ക് നീങ്ങിയ എണ്ണകപ്പലിനു നേരെയും ടെഹ്റാനിലേക്കും യു എസ് ആക്രമണം

.

ഇറാൻ കപ്പലിനെ ആക്രമിച്ച് യു എസ്. ഇറാന്റെ തുറമുഖത്തേക്ക് നീങ്ങിയ എണ്ണ കപ്പലിന് നേരെയാണ് ഹെൽഫയർ മിസൈൽ ഉപയോ​ഗിച്ച് യു എസ് ആക്രമണം നടത്തിയത്. മുന്നറിയിപ്പ് അവ​ഗണിച്ച് നീങ്ങിയതിനെ തുടർന്നാണ് കപ്പലിനെ ആക്രമിച്ചതെന്നാണ് യു എസിന്റെ വിശ​ദീകരണം.

 

ഇറാന്റെ ഗ്രേറ്റർ തുമ്പ് (Greater Tunb) ദ്വീപിലെ മിസൈൽ സംഭരണശാലകളിലും, തീരദേശ പ്രതിരോധ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ബുധനാഴ്ച് യു എസ് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകള‍ുണ്ട്. സമീപ ദിവസങ്ങളിൽ ഇറാനിൽ യു എസ് നടത്തിയ ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

 

മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണയെ വാതകമോ കയറ്റുമതി ചെയ്യില്ലെന്ന് അമേരിക്കയ്ക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസ്തിത്വപരവുമായ യുദ്ധത്തിലാണെന്നും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ഏക മാർഗം അമേരിക്ക ധാരണാപത്രം പാലിക്കുക എന്നതാണെന്നും ഇറാൻ സൈനിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസിലെ സംഘർഷം ബ്രന്റ് ക്രൂഡ് ഓയിലിന്റെ വിലയിലും പ്രതിഫലിച്ചിട്ടുണ്ട്.

 

ബുധനാഴ്ച ബാരലിന് 85 ഡോളറിനു മുകളിലേക്ക് ബ്രന്റ് ക്രൂഡ് ഓയിൽ വിലയെത്തി. യുദ്ധത്തിന് മുമ്പ് ഉണ്ടായിരുന്ന വിലയേക്കാൾ 15% വർധനവാണ് ഇപ്പോൾ ഉള്ളത്. എന്നാൽ സംഘർഷം രൂക്ഷമായ സമയത്തെ വിലയെക്കാൾ താഴ്ന്ന നിലയിലാണ് ബ്രന്റ് ക്രൂഡ് ഓയിൽ വില. സംഘർഷം മൂർധന്യാവസ്ഥയിൽ എത്തിയ സമയത്ത് ബാരലിന് 120 ഡോളറായിരുന്നു വില.

 

Share news
error: Content is protected !!