ഹോർമുസിൽ യുഎഇ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു
.
ഹോർമുസിൽ രണ്ട് യുഎഇ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരാണ്. ഇവരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു എന്നാണ് വിവരം. ഒമാൻ തീരം വഴി ഹോർമുസ് മുറിച്ച് കടക്കാൻ ശ്രമിച്ച യുഎഇയുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണകപ്പലുകളാണ് ആക്രമിക്കപ്പട്ടത്. ക്രൂയിസ് മിസൈൽ പതിച്ച് കപ്പലുകൾക്ക് തീപിടിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.




