ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ‘എം.ടിയുടെ പാദമുദ്രകൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി
.
കൊയിലാണ്ടി: എം.ടി. വാസുദേവൻ നായരുടെ ജന്മദിനത്തിൽ ‘എം.ടിയുടെ പാദമുദ്രകൾ’ എന്ന വിഷയത്തിൽ ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ എടത്തിൽ രവി പ്രഭാഷണം നടത്തി. പുസ്തക പ്രദർശനവും എം ടിയുടെ തിരക്കഥകളെ ആസ്പദമാക്കി രംഗാവിഷ്ക്കാരവും നടത്തി. ഹെഡ്മാസ്റ്റർ കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ വാർഡ് കൌൺസിലർ നിമിഷ ബൽജൻ, ശ്രീപ്രഭ ടീച്ചർ, മോളി ടീച്ചർ എന്നിവർ സംസാരിച്ചു. വായന വാരത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ച സോണിയ അനൂപ്, ജിജിന, നിമിഷ ബൽജൻ എന്നിവർക്ക് ഉപഹാരം നൽകി. വിദ്യാർത്ഥികളുടെ എം.ടി അനുസ്മരണവും നടന്നു.



