ഡോ. ബി. ആർ അംബേദ്കർ അവാർഡ് എം.പി മൊയ്ദീൻ കോയക്ക് സമ്മാനിച്ചു
.
കോഴിക്കോട്: സാമൂഹിക സേവന രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോഴിക്കോട് കാപ്പാട് സ്വദേശി എം.പി മൊയ്ദീൻ കോയക്ക് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (NHRF) ഡോ. ബി. ആർ അംബേദ്കർ അവാർഡ് എം. ആർ ബൈജു എംഎൽഎ സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങ് എം.ആർ ബൈജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ജി. എസ് മുഖ്യാതിഥിയായി. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ പ്രസിഡണ്ട് എം.കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.

സാമൂഹിക സേവന രംഗത്ത് എം. പി മൊയ്ദീൻ കോയ നടത്തിയ നിസ്വാർത്ഥ സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും പൊതുനന്മയ്ക്കായി നൽകിയ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് “Best Social Worker” വിഭാഗത്തിൽ ഡോ. ബി.ആർ അംബേദ്കർ അവാർഡിന് തെരഞ്ഞെടുത്തത്. സാമൂഹിക സേവനം, വിദ്യാഭ്യാസം, സാഹിത്യം, മനുഷ്യാവകാശ പ്രവർത്തനം, ആരോഗ്യം, മനഃശാസ്ത്രം, ബിസിനസ്, ബിസിനസ് സംരംഭകത്വം, കല, പെർഫോമിംഗ് ആർട്സ്, ആർട്സ് എക്സലൻസ്, മികച്ച കോൺട്രാക്ടർ, ആദിവാസി വിദ്യാഭ്യാസ സേവനം, കരിയർ ഗൈഡൻസ് തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെയാണ് ചടങ്ങിൽ ആദരിച്ചത്.

വിവിധ ജില്ലകളിൽ നിന്നുള്ള സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മനുഷ്യാവകാശ, ബിസിനസ്, കലാ – സാഹിത്യ രംഗങ്ങളിലെ പ്രമുഖരും പൊതുപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.




