KOYILANDY DIARY.COM

The Perfect News Portal

പാലക്കുളത്ത് മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

.
കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളത്ത് മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടുകൂടിയാണ് ആൽമരത്തിന്റെ കൊമ്പ് പൊട്ടി വീണ് ദേശീയപാതയിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. എഫ് ആർഒമാരായ രതീഷ് കെ എൻ, ജാഹിർ എം, നിധിപ്രസാദ് ഇ എം, നിധിൻരാജ്, ഹോംഗാർഡ് ഷൈജു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news