KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ ദുരന്തനിവാരണ സേന അംഗങ്ങൾക്ക് പരിശീലനം നൽകി

.
കൊയിലാണ്ടി നഗരസഭയിലെ ദുരന്ത നിവാരണ സേന അംഗങ്ങൾക്ക് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ സഹകരണത്തോടെ പരിശീലനം നൽകി. നഗരസഭ കൌൺസിൽ ഹാളിൽ നടന്ന പരിശീലനം നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സി. ടി ബിന്ദു അധ്യക്ഷത വഹിച്ചു. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് ഇൻസ്‌പെക്ടർ കെ രമേശ്‌ ടീം കമൻഡർ, ഹെഡ് കോൺസ്റ്റബിൾ പ്രശോഭ്, കോൺസ്റ്റബിൾ രഞ്ജിത്ത്, കോൺസ്റ്റബിൾ ജിനു, കോൺസ്റ്റബിൾ ശ്രീനിവാസ റാവു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. പി സുധീഷ്, നഗരസഭ സെക്രട്ടറി പ്രതീപ് എസ്‌, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, ജമീഷ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!