അമൃത വിദ്യാലയത്തിൽ വൃക്ഷത്തൈ നടുകയും, ഭക്ഷണ കിറ്റ് വിതരണവും നടത്തി
.
കൊയിലാണ്ടി: ലയൺസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ പരിസ്ഥിതിയുടെ ഭാഗമായി കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ വൃക്ഷത്തൈ നടുകയും, ഭക്ഷണ കിറ്റ് വിതരണവും നടത്തി. ലയൺസ് ക്ലബ് കൊയിലാണ്ടിയുടെ ഇലക്ടഡ് പ്രസിഡണ്ട് ലയൺ വേണുഗോപാലൻ പി വി പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലയൺ ഹരീഷ് മാരോളി, ട്രഷറർ ലയൺ റെജിൽ വി ആർ, ലയൺ ടി എം രവി, ലയൺ ഡോ. ഗോപിനാഥൻ, ലയൺ കേണൽ സുരേഷ് ബാബു, ലയൺ സോമസുന്ദരം, ലയൺ ലീന സുരേഷ് ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



