മൂടാടിയിൽ വീടിന് മുകളിൽ പുളി മരം കടപുഴകി വീണ് വീട് തകർന്നു
.
കൊയിലാണ്ടി: മൂടാടി പാലക്കുളങ്ങര ഗോഖലെ സ്‌കൂളിന് സമീപം വീടിനു മുകളിൽ വൻ പുളി മരം കടപുഴകി വീണ് വീട് തകർന്നു. മണലോടിക്കുനി ബഷീറിന്റെ വീടിനു മുകളിലാണ് മരം വീണത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയിലും കാറ്റിലുമാണ് വൻ പുളിമരം വീടിന് മുകളിലേക്ക് കടപുഴകി വീണത്. വീടിൻറെ മേൽക്കൂരയും സ്ലാബും വാട്ടർടാങ്കും ഉൾപ്പെടെ തകർന്നു. അപകടത്തെക്കുറിച്ച് വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.




