കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിയോടുകൂടിയാണ് രണ്ട് മരങ്ങൾ റോഡിലും പാർക്ക് ചെയ്തിരുന്ന ടൂവീലറിനും മുകളിലുമായി വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും SFRO ഷിജി ഐയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.



