KOYILANDY DIARY.COM

The Perfect News Portal

വനമഹോത്സവ വാരാഘോഷം: ജൈവ വൈവിധ്യ ബോധവൽക്കരണം നടത്തി

.

പയ്യോളി: വനമഹോത്സവ വാരാഘോഷത്തിൻ്റെ ഭാഗമായി പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജൈവവൈവിധ്യ സംരക്ഷണ ബോധവൽക്കരണം സംഘടിപ്പിച്ചു. സോഷ്യൽ ഫോറസ്റ്ററി ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. എച്ച് എസ് എസ് പ്രിൻസിപ്പൽ എ. സചിത്രൻ അദ്ധ്യക്ഷത വഹിച്ചു.

 

പയ്യോളി ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഒ. കെ. ശിഖ, കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ് അസിസ്റ്റൻറ് കൺസർവേറ്റർ കെ. നീതു, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ, സ്‌കൂൾ പിടിഎ പ്രസിഡണ്ട് സുനിൽ, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ നിഷ ടീച്ചർ, വിദ്യാവനം ടീച്ചർ കോഡിനേറ്റർ കെ. സ്മിത, സോഷ്യൽ ഫോറസ്റ്ററി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എൻ. കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.

 

ജൈവ വൈവിധ്യ സംരക്ഷണവും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ റിട്ട. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ബാബു ബോധവൽക്കരണ ക്ലാസെടുത്തു.  പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാവനം തോട്ടത്തിൽ വിവിധ ഇനത്തിൽപ്പെട്ട വൃക്ഷതൈകൾ നട്ടു. പരിപാടിയിൽ സ്‌കൂൾ ഫോറസ്ട്രി ക്ലബ്ബ് വിദ്യാർത്ഥികൾ ജൈവ വൈവിധ്യ സംരക്ഷണ ബോധവൽകരണ ലഘുനാടകം അവതരിപ്പിച്ചു.

Share news
error: Content is protected !!