KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ദേശീയപാതയില്‍ കോടതി പരിസരത്ത് ഡിവൈഡറില്‍ തട്ടി വീണ്ടും അപകടം

.
കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ കോടതിക്ക് മുൻവശത്തെ  ഡിവൈഡറില്‍ കാര്‍ ഇടിച്ച് വീണ്ടും അപകടം. ആളപായമില്ല, ഇന്ന് രാവിലെ കോഴിക്കോട്ട് നിന്ന് മൂകാംബികയ്ക്ക് പോവുകയായിരുന്ന കാറാണ് ഡിവൈഡറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് എതിർദിശയിലൂടെ വന്ന ബസിന് മുന്നിലേക്ക് തെന്നിമാറി നിന്നത്. ഭാഗ്യവശാൽ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാറിന്‍റെ ടയര്‍ പൊട്ടി മുന്‍വശത്ത് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
.
.
ഈ ഭാഗത്ത് സമാനമായ അപകടങ്ങൾ പതിവാകുകയാണ്. ഡിവൈഡറുകൾ വ്യക്തമായി കാണിക്കുന്ന സിഗ്നല്‍ സംവിധാനമെ റിഫ്ലക്ടറുകളോ ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് മാധ്യമങ്ങൾ പലതവണ വാർത്ത നൽകിയിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ ഡിവൈഡറുകളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും അടിയന്തരമായി സ്ഥാപിക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.
Share news
error: Content is protected !!