പരിവാർ സംഘടനയുടെ തിക്കോടി – പയ്യോളി ഏരിയ ജനറൽ ബോഡിയോഗം
.
പയ്യോളി: പരിവാർ സംഘടനയുടെ തിക്കോടി – പയ്യോളി ഏരിയ ജനറൽ ബോഡിയോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ. ഡി. ഓൾഗ പരിപാടി ഉദ്ഘാടനം ചെയ്തു. സുമയ്യ യു. പി അധ്യക്ഷതവഹിച്ചു.
.

.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസൽ, പയ്യോളി മുൻസിപ്പൽ ചെയർപേഴ്സൺ സാഹിറ എൻ, തിക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മടായി, പയ്യോളി മുൻസിപ്പൽ വൈസ് പ്രസിഡണ്ട് മുകേഷ് ശാസ്ത്രി, പരിവാർ സംഘടനയുടെ ജില്ല വൈസ് പ്രസിഡണ്ട് ഹർഷാദ്, സുബൈർ പിടി എന്നിവർ സംസാരിച്ചു. അൻസില സമീർ സ്വാഗതം പറഞ്ഞു.



