അലയൻസ് ക്ലബ് കൊയിലാണ്ടി ഡോക്ടേഴ്സ് ദിനം ആചരിച്ചു
കൊയിലാണ്ടി: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി അലയൻസ് ക്ലബ് നേതൃത്വത്തിൽ കൊയിലാണ്ടിയിലെ സീനിയർ ഡോക്ടർ ഡോ. സുഭ സൗമേന്ദ്ര നാഥിനെ ആദരിച്ചു. ഡോക്ടറുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ അലയൻസ് ക്ലബ് പ്രസിഡണ്ട് രാഗം മുഹമ്മദലി, വി. ടി. അബ്ദുറഹിമാൻ, അഡ്വ. ചന്ദ്രശേഖരൻ, ഗോപിനാഥ്, ശ്രീധരൻ പാലക്കണ്ടി, സി. പി. ആനന്ദൻ, സുധാകരൻ ശിവദം, ശശി. എ. വി, വിനോദ് കുമാർ, ബാബു, സമീർ എന്നിവർ സംബന്ധിച്ചു.



