മൂടാടി ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു
മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. വിവിധയിനം ഫലങ്ങളുടെ തൈകളുടെ ശേഖരവും വിപണന മേളയും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു . ബ്ലോക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീലത, സന്തോഷ്കുന്നുമ്മൽ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഭവാനി, മെമ്പർ മാരായ പി.കെ മുഹമ്മദാലി, പപ്പൻ മൂടാടി, കർമ സേന പ്രസിഡൻ്റ് രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഫൗസിയ സ്വാഗതവും അസിസ്റ്റൻ്റ് വിനിത നന്ദിയും പറഞ്ഞു . ജൂലൈ മൂന്ന് വരെ വിപണന മേള നടക്കും.



