വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പുസ്തക ചർച്ച നടത്തി
.
കൊയിലാണ്ടി: ചേമഞ്ചേരിയിൽ കോരോത്ത്കണ്ടി ദാമോദരൻ നായർ സ്മാരക ലൈബ്രറി വായനാ പക്ഷാചരണ പരിപാടികൾ 21-ാം വാർഡ് മെമ്പർ ബിനേഷ് എൻ.വി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ശശീന്ദ്രൻ ടി. ഒ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളെയും, BAMS പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര ഭരതൻ, കാലടി സർവകലാശാല മലയാളം എംഎ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശിവപ്രിയ എന്നിവരെ അനുമോദിച്ചു.


പുസ്തക ചർച്ചയിൽ ഇ. സന്തോഷ് കുമാറിൻ്റെ ” തപോമയിയുടെ അച്ഛൻ” ബാലു പൂക്കാട് അവതരിപ്പിച്ചു. ഡോ. അബൂബക്കർ കാപ്പാട്, വത്സൻ പല്ലവി, ശശീന്ദ്രൻ ഒറവങ്കര, ഷൈനി കൃഷ്ണ, ശിവ പ്രിയ, ബിനേഷ് ചേമഞ്ചേരി, ഉദയകുമാർ കെ, ഉമ്മർകോയ കളത്തിൽ, സുരേഷ് കെ, രേണു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നേതൃ സമിതി കൺവീനർ സന്തോഷ് കെ. വി. ആശംസകൾ നേർന്നു. സെക്രട്ടറി പി. രാധാകൃഷ്ണൻ സ്വാഗതവും ബിനേഷ് ചേമഞ്ചേരി നന്ദിയും പറഞ്ഞു.




