KOYILANDY DIARY.COM

The Perfect News Portal

K.A.S കോളേജ് കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രഥമ ബാച്ച് വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണി കൊയിലാണ്ടി എംഎൽഎ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. എൽ.ജി. ലിജീഷ് ബിരുദ്ധധാരികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ചടങ്ങിൽ വിദ്യാർഥികൾക്ക് ആശംസ അർപ്പിച്ചുകൊണ്ട് RSM SNDP കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി പി സംസാരിച്ചു. അനന്തലക്ഷ്മി എജുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി അശ്വിൻ മനോജ് അധ്യക്ഷതവഹിച്ചു.
.
.
ആദ്യ ബാച്ചിൽ തന്നെ മികച്ച വിജയ ശതമാനം കരസ്ഥമാക്കിയ കോളേജ് ടീമിനെ സിൻഡിക്കേറ്റ് മെമ്പർ എൽജി ലിജീഷ് പ്രശംസിച്ചു. കോളേജിന് ഗവൺമെന്റിൽ നിന്നും സാധ്യമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിൽ ശ്രദ്ധ ചെലുത്തുമെന്ന് എംഎൽഎ ചടങ്ങിൽ വ്യക്തമാക്കി. കോളേജ് പ്രിൻസിപ്പൽ ഷിജ ആർ പി സ്വാഗതവും അക്കാദമി കോർഡിനേറ്റർ സൈച്ച നന്ദിയും പറഞ്ഞു.
Share news
error: Content is protected !!