KOYILANDY DIARY.COM

The Perfect News Portal

കെ. പ്രവീൺകുമാർ എം.എൽ.എ.ക്ക് സ്വീകരണം നൽകി

.
കൊയിലാണ്ടി: എം.എൽ.എ. അഡ്വ: കെ. പ്രവീൺകുമാറിന് കൊയിലാണ്ടി മുനിസിപ്പൽ 9-ാം വാർഡ് കോൺഗ്രസ്സ്‌ കമ്മിറ്റി സ്വീകരണം നൽകി. വിയ്യൂർ അരീക്കൽതാഴെ നടന്ന എ.വി.അനിൽകുമാർ അധ്യക്ഷതവഹിച്ചു. എം.എൽ.എ.ക്കുള്ള ഉപഹാരം നടേരി ഭാസ്കരൻ നൽകി. വാർഡിലെ വികസനം സംബന്ധിച്ച പ്രവർത്തനങ്ങളെ കുറിച്ച് മറുപടി പ്രസംഗത്തിൽ എം.എൽ.എ. വിശദീകരിച്ചു.
.
 .
എസ്.എസ്.എൽ.സി, പ്ലസ് ടൂ  പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ എം.എൽ.എ. വിതരണം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ: പി.ടി. ഉമേന്ദ്രൻ,  നേതാക്കളായ രത്നവല്ലി ടീച്ചർ, അഡ്വ: കെ. വിജയൻ, വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, എൻ. ദാസൻ, സുനിൽ കുമാർ വിയ്യൂർ തുടങ്ങിയവർ സംബന്ധിച്ചു. ഒ.കെ.ബാലൻ, പി.ടി. ഉമേഷ്‌, രാജൻ പുളിക്കൂൽ തുടങ്ങിയവർ സംസാരിച്ചു. ഷീബ അരീക്കൽ സ്വാഗതവും പി.കെ.പുരുഷോത്തമൻ നന്ദിയും പറഞ്ഞു. തുടർന്ന്, ജസ്‌ലീന അമേത്ത് (കൗൺസലർ)ന്റെ മോട്ടിവേഷനൽ ക്ലാസ്സ്‌ നടന്നു.
Share news
error: Content is protected !!