KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം പരിപാടി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു.

.
പൊയിൽക്കാവ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി  ‘ലഹരിക്കെതിരെ കിക്ക് ‘ കൊയിലാണ്ടി നിയോജക മണ്ഡലംതല പരിപാടി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. വിമുക്തി, എക്സൈസ്, പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്, സ്കൗട്ട് ആന്റ് ഗെയിഡ്സ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിക്കെതിരെ ഗോളടിച്ചുകൊണ്ട് എംഎൽഎ അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
എക്സൈസ് ഇൻസ്പക്ടർ സമേഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. എക്സയിസ് പ്രിവന്റീവ് ഓഫീസർ ടി. ഷിജു ലഹരി ഉപയോഗത്തിന്റെ വിപത്തിനെ പറ്റി ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ഷാനി, ജയ്കിഷ്. എസ്. ത്തർ, കെ.ബീന, രോഷ്നി. വി.എം, എൻഎസ്.എസ്. ലീഡർമാരായ ശ്രീധർശ്, നിതിക ലാലിഷ്, സ്കൗട്ട് ക്യാപ്റ്റൻമാരായ വിനായക്, നഷ്‌വ, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.ജി. ചിത്രേഷ് സ്വാഗതവും എൻ.എസ്.എസ്. കോഡിനേറ്റർ പ്രവീണ ടി.സി നന്ദിയും രേഖപ്പെടുത്തി.
Share news
error: Content is protected !!