KOYILANDY DIARY.COM

The Perfect News Portal

ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ രണ്ടു ഗോളുകൾക്ക് വിജയിച്ചു

.

ഫിഫ ലോകകപ്പ് മത്സരത്തില്‍ ജർമനിയെ അട്ടിമറിച്ച് ലാറ്റിൻ അമേരിക്കൻ  ശക്തിയായ ഇക്വഡോർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു. ഇതോടെ ജർമനിക്കും  ഐവറി കോസ്റ്റിനുമൊപ്പം ലാറ്റിൻ  അമേരിക്കൻ രാജ്യവും നോക്ക്  ഔട്ട് ഘട്ടത്തിലേക്ക്  യോഗ്യത നേടി. കളിയുടെ രണ്ടാമത്തെ മിനുട്ടിൽ ലെറോയ്  സാനെയിലൂടെ ജർമ്മനി മുന്നിലെത്തിസഹതാരം ഫ്ലോറിയൻ വിർട്സ് നൽകിയ പാസ്സ്  ഗോളിയെ  വെട്ടിച്ചു സാനെ വലയിലെത്തിച്ചപ്പോ   പിറന്നത്  1934 നു ശേഷം ജർമനി  ലോകകപ്പിൽ  നേടുന്ന  ഏറ്റവും വേഗമേറിയ  ഗോൾ ആണ്

എന്നാൽ ഒൻപതാം മിനുട്ടിൽ ഇക്വഡോർ തിരിച്ചടിച്ചു. മിഡ്ഫീൽഡർ പാബ്ലോ വൈറ്റ്, നൽകിയ പന്ത് സ്വീകരിച്ച നിൽസൺ അംഗുലോ തൊടുത്ത ഷോട്ട് മാനുവൽ ന്യൂയറിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി  ശ്രമിച്ചുകൊണ്ടിരുന്നു.റഫറി വിധിച്ച പെനാൽറ്റി വിആർ റിവ്യൂ വഴി ജർമനിക് നഷ്ടമായിഎന്നാൽ കളിയുടെ 77ആം മിനുട്ടിൽ ഏവരും കാത്തിരുന്ന ഗോൾ പിറന്നു. കെവിൻ റോഡ്രിഗസിന്റെ കോർണർ കിക്കിൽ കാലു വച്ച പ്ലാറ്റ ബോൾ  വലയിലെത്തിച്ചപ്പോൾ പിറന്നത് ഓരോ ഇക്വഡോർ ആരാധകനും കാത്തിരുന്ന വിജയമാണ്.

Share news
error: Content is protected !!