KOYILANDY DIARY.COM

The Perfect News Portal

കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി

.

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി. മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി.  മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്ന് ഖർഗെയെ അറിയിച്ചുവെന്നും അർഹത ഉണ്ടായിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടു. സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

 

 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കേരളത്തിലെ നേതാക്കളും പ്രവർത്തകരും കടുത്ത അതൃപ്തിയിലാണ്. എഐസിസി നിരീക്ഷകർ എത്തി എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷവും തീരുമാനം വൈകുന്നതിൽ പ്രധാന നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്. ലീഗിൻ്റെ സമ്മർദ്ദം കാരണമാണ് പ്രഖ്യാപനം വൈകുന്നത് എന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. ഇനി ഘടകക്ഷികളുമായി ചർച്ചയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Share news
error: Content is protected !!