KOYILANDY DIARY.COM

The Perfect News Portal

കുംഭമേള വൈറല്‍ താരം പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണർക്കും പരാതി നൽകി

.

കൊച്ചി: കുംഭമേള വൈറല്‍ താരം പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമീഷണർക്കും പരാതി നൽകി. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്.

 

കേരളത്തിൽ വെച്ച് നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം ചർച്ചയാവുകയും പെൺകുട്ടിയുടെ പ്രായം18 ന് താഴെയാണെന്ന് ചൂണ്ടികാട്ടി ഉത്തർപ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ഭർത്താവിനെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയത്. ആധാറും പാൻ കാർഡും ജനന സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷൻ നടത്തിയത്. പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 18 വയസ് തികഞ്ഞിട്ടുണ്ട്.

Advertisements
Share news
error: Content is protected !!