KOYILANDY DIARY.COM

The Perfect News Portal

ശ്വേത മേനോനെതിരെ എടുത്ത കേസ് ഹെെക്കോടതി റദ്ദാക്കി

.

കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന്​ ആരോപിച്ച് നടിയും താരസംഘടന ‘അമ്മ’യുടെ പ്രസിഡണ്ടുമായ ശ്വേത മേനോനെതിരെ എടുത്ത കേസ് ഹെെക്കോടതി റദ്ദാക്കി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി എസ് ഡയസ് റദ്ദാക്കിയത്.

അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നൽകിയ പരാതി ശ്വേത മേനോനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. മാർട്ടിൻ മേനാച്ചേരി എന്നയാളാണ്‌ സിജെഎം കോടതിയെ സമീപിച്ചത്. കോടതി നിർദേശപ്രകാരമാണ്​ എറണാകുളം സെൻട്രൽ പൊലീസ് അനാശാസ്യ നിരോധന നിയമവും ഐടി നിയമവും അനുസരിച്ച്​ കേസെടുത്തിരുന്നത്. പരാതിയിൽ കേസെടുക്കാൻ നിർദേശിച്ച എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്​ നടപടിക്രമം പാലിച്ചില്ലെന്ന്‌ ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.

Advertisements

 

Share news