കഞ്ചാവും എംഡിഎംഎയുമായി ഫുഡ് വ്‌ളോഗറും സുഹൃത്തും പിടിയില്‍
.
കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി ഫുഡ് വ്‌ളോഗറും സുഹൃത്തും പിടിയില്‍. എക്‌സൈസ് സംഘമാണ് കൊച്ചിയില്‍ വെച്ച് ഇരുവരെയും പിടികൂടിയത്. ഫുഡ് വ്‌ളോഗറും മോഡലുമായ തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് ആദില്‍, സുഹൃത്ത് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷാമില്‍ എന്നിവരാണ് പിടിയിലായത്.

7.87 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ഫുഡ് വ്‌ളോഗുകള്‍ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദില്‍. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലും പരിസരങ്ങളിലും എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുടരുന്ന പരിശോധനയിലാണ് ഇരുവരെയും ചിറ്റൂരിലെ വീട്ടില്‍ നിന്നും പിടികൂടിയത്.




