മുത്താമ്പിയിൽ ഹിന്ദു ഏകതാ സമ്മേളനം നടന്നു
കൊയിലാണ്ടി: നടേരി മണ്ഡലം ഹിന്ദു ഏകത സമ്മേളനം മുത്താമ്പിയിൽ നടന്നു. ലളിതാസഹസ്രനാമ അർച്ചനയോടെ സമ്മേളനം നടത്തി. പാർത്ഥസാരഥി ഓർക്കസ്ട്ര കോഴിക്കോടിന്റെ ഭക്തിഗാനമേള നടന്നു പൊതു പരിപാടി വന്ദേമാതരത്തോടെ ആരംഭിച്ചു. കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠം അധ്യക്ഷൻ സുമേധാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. മുരളീധര ഗോപാൽ അധ്യക്ഷനായിരുന്നു. സംഘാടകസമിതി സംയോജകൻ പി .എം . രഞ്ജിത്ത് , വി . ശശിധരൻ, കെ. സി സതീദേവി എന്നിവർ സംസാരിച്ചു. ഭക്തിഗാനസുധ, നൃത്ത പരിപാടി, മെഗാ തിരുവാതിര എന്നിവ അരങ്ങേറി.



