KOYILANDY DIARY.COM

The Perfect News Portal

ആന്തട്ട ജിയുപി സ്കൂളിൻ്റെ പുതുതായി നിർമ്മിച്ച രണ്ടാംനില കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആന്തട്ട ജിയുപി സ്കൂളിൻ്റെ പുതുതായി നിർമ്മിച്ച രണ്ടാംനില കെട്ടിടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് സ്കൂളിനുവേണ്ടി രണ്ടാം നിലയിൽ ക്ലാസ്സ് മുറികൾ പണിതത്. കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഭാസ്ക്കരൻ കെ എൻ അധ്യക്ഷത വഹിച്ചു. 
.
.
സ്കൂളിന്റെ 25-26 വർഷത്തെ പ്രവർത്തന ഫോട്ടോ അടങ്ങിയ ബ്രോഷർ മന്ത്രി പ്രകാശനം ചെയ്തു. ഗോപി ചെറുവാട്ട്, ശശികുമാർ വി, സുധ കാവുങ്ങൽ പൊയിൽ, ബബിന, ആലി. സിപിഎ അനിൽ പറമ്പത്ത്, ജയകൃഷ്ണൻ കൂമുള്ളി, ദാമോദരൻടിഎൻ, ശ്രീനിവാസൻ എം.പി, എം.കെ വേലായുധൻ മാസ്റ്റർ, ബീന ലിനീഷ്, മധു കിഴക്കയിൽ, ഹരിദാസ്, എ, ബേബി രമ കെ, എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ സി അരവിന്ദൻ സ്വാഗതം പറഞ്ഞു.
Share news