കൊയിലാണ്ടി നഗരസഭയില്‍ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: വിദ്യാര്‍ത്ഥികളില്‍ ശുചിത്വ മാലിന്യ പരിപാലന ബോധവത്കരണം സൃഷ്ടിക്കുന്നതിനായി നടപ്പാക്കുന്ന എക്കോസെന്‍സ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി പന്ത്രണ്ടോളം സ്‌കൂളില്‍ നിന്ന് 75 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നഗരസഭ ചെയര്‍മാന്‍ യു.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. നജീബ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. സുധീഷ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എം.ദൃശ്യ, കൗണ്‍സിലര്‍മാരായ ശ്രീജാ റാണി, കെ.വി. സുരേഷ്, സി.കെ. ജയദേവന്‍, ലൈജു ടീച്ചർ, സി.സി.എം രാജീവൻ കെ സി, ജെ.എച്ച്.ഐ ലിജോയ് ലൂയിസ് എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി സുനിൽകുമാർ നന്ദി പറഞ്ഞു.

പഠനോത്സവത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന ശുചിത്വ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും പുനരുപയോഗ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രദര്‍ശന പരിപാടിയും സംഘടിപ്പിച്ചു. ശുചിത്വ മാലിന്യ പരിപാലനം മികച്ച രീതിയിൽ നടത്തിവരുന്ന കാവുംവട്ടം എം യു പി, ഫിഷറീസ് ഗവ. ടെക്കനിക്കൽ ഹൈസ്കൂൾ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. എക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.




