KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; 200 രൂപ കുറഞ്ഞ് പവന് 1,16,240 രൂപയായി

.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണ വില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. ഇന്നിതാ സ്വർണ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 200 രൂപയുടെ കുറവാണ് ഇന്ന് സ്വ‌ർണ വിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,240 രൂപയായി.

 

ഇന്നലെ 116440 രൂപയിലായിരുന്നു ഒരു പവൻ സ്വർണവില എത്തിയിരുന്നത്. ഇന്ന് വില ഇടിഞ്ഞ് 1,16,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഏതായാലും സ്വർണ വില താ‍ഴോട്ടാവുന്നത് സാധാരണക്കാർക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്. വിവാഹ സീസണും ആഘോഷങ്ങളും സജീവമായിരിക്കെയാണ്, സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്.

Advertisements

 

 

ആഗോള വിപണിയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളും അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ആഭ്യന്തര വിപണിയിൽ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ആധാരം. സ്വർണവില ലക്ഷങ്ങൾ കടന്ന് കുതിച്ചുചാട്ടം തുടരുന്ന സാഹചര്യത്തിൽ, ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരും നിക്ഷേപകരും വിലയിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

Share news