KOYILANDY DIARY.COM

The Perfect News Portal

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വിരാട് കോലിക്ക് പരിക്ക്

റാഞ്ചിയില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പരിക്ക്. വലതു തോളിന് പരിക്കേറ്റ കോലി ഗ്രൗണ്ട് വിട്ടു.

രവീന്ദ്ര ജഡേജയെറിഞ്ഞ 40-ാം ഓവറില്‍ പീറ്റര്‍ ഹാന്‍ഡസ്കോമ്ബിന്റെ ഷോട്ട് ബൗണ്ടിറയാകാതിരിക്കാന്‍ ശ്രമിക്കുമ്ബോഴാണ് കോലിക്ക് പരിക്കേറ്റത്. പന്തിന് പിന്നാലെ ഓടി ബൗണ്ടറി ലൈനിനരികിലേക്ക് വീണ കോലി ഏതായാലും പന്ത് അതിര്‍ത്തി കടക്കുന്നത് തടഞ്ഞു. വലതു തോള്‍ ഗ്രൗണ്ടില്‍ കുത്തി വീണ കോലിയുടെ പരിക്ക് ഗുരുതരമെല്ലന്നാണ് സൂചന.

ടീം ഫിസിയോയോടൊപ്പം ഗ്രൗണ്ട് വിട്ട കോലിക്ക് പകരം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!