KOYILANDY DIARY.COM

The Perfect News Portal

രാമനാട്ടുകരയില്‍ പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കും

കോഴിക്കോട് രാമനാട്ടുകരയില്‍ അതിഥി തൊഴിലാളിയുടെ മകളെ ആണ്‍ സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും. പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ ഉപദ്രവിച്ചുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരിയായ പെണ്‍കുട്ടിയെ കടയില്‍ നിന്ന് ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടിയെ വീടിന് അരികില്‍ ഇറക്കി വിട്ടത്. ബന്ധുക്കളുടെ പരാതിയില്‍ ഫറോക്ക് പൊലീസാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

രാമനാട്ടുകരയിലെ ഷോപ്പിംഗ് മാളില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ കാമുകന്‍ കാറില്‍ കയറ്റി കൊണ്ടുപോകുകയും ക്ലോറോഫോം ഉപയോഗിച്ച് മയക്കി കിടത്തിയെന്നും മറ്റൊരു സ്ഥലത്തെത്തിച്ച് ഒരു ദിവസം പാര്‍പ്പിച്ചെന്നുമാണ് പരാതി. മദ്യലഹരിയില്‍ കാമുകന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇതിന്റെ പാടുകളുണ്ട് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമെന്ന് പൊതുപ്രവര്‍ത്തകനായ ഉസ്മാന്‍ പറഞ്ഞു.

Share news