KOYILANDY DIARY

The Perfect News Portal

ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്​റ്റില്‍ ഇന്ത്യക്ക് ​ആദ്യ വിക്കറ്റ്​ നഷ്ടമായി

ബംഗളൂരു: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്​റ്റില്‍ ടോസ് ​നേടി ബാറ്റെടുത്ത ഇന്ത്യക്ക് ​ആദ്യ വിക്കറ്റ്​ നഷ്ടമായി. മിച്ചല്‍ സ്​റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി അഭിനവ്​ മുകുന്ദാണ് ​റണ്ണൊന്നുമെടുക്കാതെ പുറത്തായത്​. രണ്ടക്കം കടന്ന ലോകേശ്​ രാഹുലും (38) ചേതേശ്വര്‍ പൂജാരെയും ചേര്‍ന്ന്​ സ്​കോര്‍ ബോര്‍ഡ്​ 51ല്‍ എത്തിച്ചിട്ടുണ്ട്​.

2015 സെപ്റ്റംബര്‍ ഒന്നിന്​ ആരംഭിച്ച തോല്‍വിയറിയാത്ത 19 മത്സരങ്ങളുടെ ദീര്‍ഘ പരമ്പരക്കാണ്​ കഴിഞ്ഞയാഴ്ച പുണെ​യിലെ എം.​സി.​എ സ്റ്റേഡിയത്തില്‍ തിരശ്ശീല വീണത്​​. 333 റണ്‍സിനാണ്​ അന്ന്​ ഇന്ത്യ ഒാസീസിനോട്​ അടിയറവ്​ പറഞ്ഞത്​. ആദ്യ തോല്‍വിക്കുശേഷം വീണ്ടും വമ്പന്‍ ജയങ്ങളുടെ പരമ്ബരയിലേക്ക്​ തിരിച്ചുകയറാന്‍ ഇന്ത്യ ഉൗര്‍ജം സംഭരിക്കുന്നത്​ 2015ലെ ​ലങ്കന്‍ പര്യടനത്തില്‍​നിന്നാണ്​.

 ആദ്യ ടെസ്റ്റ്​ തോറ്റെങ്കിലും നാല്​ ടെസ്റ്റുകളുടെ പരമ്ബരയില്‍ വിജയിച്ചു​കയറുമെന്നാണ്​ ​പഴയ അനുഭവത്തി​െന്‍റ വെളിച്ചത്തില്‍ ഇന്ത്യന്‍ കോച്ച്‌​ അനി​ല്‍ കുംബ്ലെ വിശ്വസിക്കുന്നത്​. ഏഴ് ​ബാറ്റ്സ്​മാന്‍മാര്‍ അടങ്ങിയ ടീമില്‍ കരുണ്‍ നായരെയും ക്യാപ്​റ്റന്‍ കോഹ്​ലി ഉള്‍പ്പെടുത്തിയിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *