KOYILANDY DIARY

The Perfect News Portal

തട്ടിക്കൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കി വീട് വിട്ടിറങ്ങിയ പെൺകുട്ടി ഒടുവിൽ പോലീസ് പിടിയിലായി

ആഗ്ര: തട്ടിക്കൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കി വീട് വിട്ടിറങ്ങിയ പത്താം ക്ലാസ്സുകാരി ഒടുവിൽ പോലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് മിത്രാ നഗർ സ്വദേശിനിയായ 16 കാരിയാണ് കുറേ പേർ ചേർന്ന് തട്ടിക്കൊണ്ട് പോയെന്നും 10 ലക്ഷം രൂപ കൊടുത്താലേ മോചിപ്പിക്കുകയുള്ളൂ എന്നും പറഞ്ഞ് വീട്ടിലേക്ക് ഫോൺ വിളിച്ചത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആഗ്രയിലെ കാന്ററ്‌ റയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഫെബ്രുവരി 28 ന് വീട് വിട്ടിറങ്ങിയ പെൺകുട്ടി ആഗ്രയിലേക്കുള്ള യാത്ര മധ്യേയാണ് പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ചത്.

 ഉടൻ തന്നെ രക്ഷിതാക്കൾ മകളെ തട്ടിക്കൊണ്ട് പോയെന്നും പറഞ്ഞ് ഔറംഗാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ട് പിടിച്ച് പെൺകുട്ടി ആഗ്ര റയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടെന്ന് മനസ്സിലാക്കുകയും ഈ വിവരം ആഗ്ര കാന്ററ്‌ റയിൽവേ സ്റ്റേഷൻ ആർ പി എഫ് നെ വാട്ട്സ് ആപ്പ് വഴി അറിയിക്കുകയുമായിരുന്നു. മാർച്ച് ഒന്നിന് പരാതി ലഭിച്ച ആഗ്ര കാന്ററ്‌ റയിൽവേ സ്റ്റേഷൻ ആർ പി എഫ് ഉദ്യോഗസ്ഥർ റയിൽവേ സ്റ്റേഷനിലെ സി സി ടി വി പരിശോധിച്ചതിൽ പെൺകുട്ടിയെ കാണുകയും ഉറപ്പ് വരുത്തിയ ശേഷം സദർ പ്രദേശത്ത് നിന്ന് കണ്ടെത്തുകയുമായിരുന്നു.

ആദ്യം ചോദ്യം ചെയ്തപ്പോൾ കുറെ ആളുകൾ തന്നെ പിടികൂടി കൊണ്ട് പോയതാണെന്ന് പറഞ്ഞ പെൺകുട്ടി അവസാനം തന്നെ ആരും പിടികൂടിയതല്ലെന്ന് വ്യകത്മാക്കികയായിരുന്നു. തുടർന്ന് രക്ഷിതാക്കളെ വിളിപ്പിച്ച്‌ പെൺകുട്ടിയെ അവരുടെ കൂടെ വിട്ടയച്ചു. അതേസമയം എന്തിന് വേണ്ടിയാണ് പെൺകുട്ടി വീട് വിട്ടതെന്നും 10 ലക്ഷം ആവശ്യപ്പെട്ടതെന്നുമുള്ള വിവരം പുറത്ത് വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *