KOYILANDY DIARY.COM

The Perfect News Portal

തീവ്രവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ഇസ്ലാമികമല്ല: ഹമീദലി ശിഹാബ് തങ്ങള്‍

നാദാപുരം: ദൈവീകമായ അനുഗ്രഹങ്ങള്‍ സമൂഹത്തിനു വേണ്ടി ചെലവഴിക്കാന്‍ യുവതലമുറയ്ക്ക് കഴിയണമെന്നും അപ്പോള്‍ മാത്രമേ വിശ്വാസിയുടെ ദൗത്യം പൂര്‍ണമാവുകയുള്ളുവെന്നും എസ്.കെ.എസ്.എസ്.എഫ്. സം സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഹുസ്വര സമൂഹത്തില്‍ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍ പൂര്‍വികരുടെ പാതയാണ് മാതൃകയാക്കേണ്ടതെന്നും തീവ്രവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ഇസ്ലാമികമല്ലെന്നും അദ്ദേഹം പറഞ്ഞു. ത്വലബ ജില്ലാ കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് ലോഞ്ചിങ് കര്‍മവും പുതിയ മൊബെല്‍ ആപ്പും അദ്ദേഹം സ്വിച്ച്‌ ഓണ്‍ ചെയ്തു.

 ഫൈസല്‍ ഫൈസി മടവൂര്‍ അധ്യക്ഷനായി. വാവാട് അബ്ദുല്‍ ബാരി മുസ്ല്യാര്‍, ഹസൈനാര്‍ ഫൈസി, എ.പി.പി. തങ്ങള്‍ കാപ്പാട്, മുഹ്സിന്‍ ഓമശ്ശേരി, കെ.എന്‍.എസ്. മൗലവി എന്നിവര്‍ സംസാരിച്ചു. ജലീല്‍ ദാരിമി നടുവണ്ണൂര്‍ സ്വാഗതവും മിദ്ലാജ് അലി താമരശ്ശേരി നന്ദിയും പറഞ്ഞു.

പത്തര മണിക്ക് ആരംഭിച്ച ആദ്യ സെഷനില്‍ എസ്.കെ.എസ്.എസ്.എഫ്. പുതുതലമുറയുടെ പ്രതീക്ഷയ്ക്കൊപ്പം എന്ന വിഷയത്തില്‍ സി.എച്ച്‌., മുഹമ്മദ് ത്വയ്യിബ് ഫൈസി റഹീം ചുഴലി എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി. അലി അക്ബര്‍ മുക്കം, അബ്ദുറസാഖ് ബുസ്താനി, സക്കരിയ്യ ഫൈസി കൂടത്തായി, അബൂബക്കര്‍ ബാഖവി മലയമ്മ, കുഞ്ഞി മുഹമ്മദ് മുസ്ല്യാര്‍ വടകര, ആര്‍.വി. എസലാം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഉസ്തവുല്‍ഹസനയില്‍ ആസിഫ് ദാരിമി പുളിക്കല്‍ വിഷയം അവതരിപ്പിച്ചു.

Advertisements

സിറാജ് ഫൈസി മാറാട് ആമുഖം നടത്തി. മജീദ് ദാരിമി ചളിക്കാട്, മുഹ്സില്‍ ഓമശ്ശേരി, സി.എ. ഷുക്കൂര്‍, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, പി.ജി. മുഹമ്മദ് സമദ് പെരുമണ്ണ, മാജിദ് ഫൈസി, ത്വല്‍ഹ യമാനി, മുബഷിര്‍ അസ്ലമി, റാഫി റഹ്മാനി, സബീല്‍ ചെറുമോത്ത്, മുഹമ്മദ് ആയഞ്ചേരി, ആത്തിഫ് എലത്തൂര്‍, ഷഫീക് ഫാറൂഖ്, അസ്കര്‍ പൂവാട്ടുപറമ്ബ്, ശരീഫ് നരിക്കുനി, സുള്‍ഫിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

സമസ്ത വിശ്വ ഇസ്ലാമിക ഏകകം എന്ന സെഷനില്‍ ടി.പി. സുബൈര്‍ ആമുഖം നടത്തി. സത്താര്‍ പന്തല്ലൂര്‍ വിഷയം അവതരിപ്പിച്ചു. കെ.എന്‍.എസ്. മൗലവി, എ.ടി. മുഹമ്മദ്, അബ്ദുല്ല ബാഖവി, പി.സി. മുജീബ് റഹ്മാന്‍,പി.സി. മുഹമ്മദ് ഇബ്രാഹിം, അസീസ് നടുവണ്ണൂര്‍, മുഹമ്മദ് റഹ്മാനി തരുവണ, പാത്തുംകര മമ്മൂട്ടി, അബ്ദുറഹ്മാന്‍ കുറ്റിയാടി, കെ.എം. സമീര്‍, ജാഫര്‍ ദാരിമി വാണിമേല്‍, നൗഫല്‍ കുമ്മങ്കോട്, നിസാര്‍ ദാരിമി നടുവണ്ണൂര്‍, അര്‍ഷാദ് ദാരിമി പയ്യോളി, ശിഹാബ് പന്തീരാങ്കാവ്, റഫീഖ് ഫൈസി കുന്ദ മംഗലം, ശറഫദ്ദീന്‍ ഈങ്ങാപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *