KOYILANDY DIARY.COM

The Perfect News Portal

അധ്യയനം തുടങ്ങുന്നതിൻ്റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കി

കോഴിക്കോട്: നിരോധിത പുകയില ഉത്പനങ്ങൾ പിടികൂടി. സ്ക്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കോഴിക്കോട് സിറ്റി നാർക്കോടിക് സെൽ അസി. കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, നടക്കാവ് എസ്.ഐ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും നടത്തിയ പരിശോധനയിലാണ് മാവൂർറോഡ് പുതിയ ബസ്സ് സ്റ്റാൻ്റിന് മുൻവശത്തുള്ള ടൊൻ്റി ഫോർ കഫേ, റഫ ഹോട്ട് & കൂൾ എന്നീ ഷോപ്പുകളിൽ നിന്ന് 167 പാക്കറ്റ്  നിരോധിച്ച പുകയില ഉത്പനങ്ങൾ പിടികൂടി.
.
.
സംഭവുമായി ബന്ധപ്പെട്ട് റഫ ഹോട്ട് & കൂൾ ഉടമ കല്ലായ് സ്വദേശി കാട്ടിൽ വീട് ഹാത്തിം അഹമദ്ദ് (40), ടൊൻ്റി ഫോർ കഫേ ഉടമ കായലം പൊറ്റമ്മൽ ഹൗസിൽ മുഹമദ്ദ് പി (57) എന്നിവർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥിക്കളും, യുവാക്കളും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഷോപ്പുകളിൽ വന്ന് ലഹരി ഉത്പനങ്ങൾ വാങ്ങുന്നു എന്ന വിവരത്തിൽ ഡാൻസാഫ് ടീം നടത്തിയ നിരീക്ഷണ ത്തിലാണ് ഹാൻസ്, കൂൾ ലിപ് എന്നീ നിരോധിച്ച പുകയില ഉത്പനങ്ങൾ പിടികൂടിയത്.
.
ചായ ജ്യൂസ് മറ്റ് സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്നതിൻ്റെ മറവിലാണ് രണ്ട് ഷോപ്പിലും  നിരോധിച്ച ലഹരി ഉത്പനങ്ങൾ വിൽക്കുന്നത്. ഡാൻസാഫ് ടീമിലെ എസ്.ഐ മനോജ് എടയേടത്ത് , എ.എസ് ഐ അനീഷ് മൂസ്സേൻ വീട്, സരുൺകുമാർ പി.കെ , ഷിനോജ് എം , ദിനീഷ് പി.കെ, മുഹമദ്ദ് മഷ്ഹൂർ കെ.എം എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Share news