കൊയിലാണ്ടി സ്റ്റേഡിയത്തിനു സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി. റെയിൽവെ സ്റ്റേഷന് കിഴക്ക് ഗീതം കോട്ടേഴ്സിൽ ആദിത്യന്റെ KL05 H. 9874 നമ്പർ ബൈക്കാണ് മോഷണം പോയത്. രാവിലെ സ്റ്റേഡിയത്തിനു സമീപം നിർത്തിയിട്ട് കളിക്കാൻ പോയതായിരുന്നു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി.