KOYILANDY DIARY

The Perfect News Portal

ബിജെപി നേതാവ്‌ വി. മുരളീധരന്‍ വേദി വിട്ടു കാറില്‍ കയറാന്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലോ അക്കാദമിയിലെ നിരാഹാരസമര പന്തലില്‍ നിന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ വേദി വിട്ടുകാറില്‍ കയറാന്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ക്കിടയിലൂടെ കൈയില്‍ ഫയലും പിടിച്ചാണ് കാറിനരികിലേക്ക് മുരളീധരന്‍ നടന്നുചെല്ലുന്നത്. പിന്നാലെ മുരളീധരന്‍ ഇല്ലാത്ത നിരാഹാരപന്തലും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവെക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് മുരളീധരന്‍ നിരാഹാര സമരം ആരംഭിച്ചത്.

ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വി.മുരളീധരനെ ഇന്നലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ ലൈവ് ദൃശ്യങ്ങള്‍ മുരളീധരന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.തുടര്‍ന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷാണ് പകരം നിരാഹാരം തുടരുന്നതും.

വി.മുരളീധരന്‍ സമരപ്പന്തല്‍ വിട്ടിറങ്ങുന്ന വീഡിയോ മുരളീധരന്‍ നിരാഹാരം ആരംഭിക്കുന്നതിന് മുന്‍പ് വേദി പരിശോധിക്കാനായി എത്തിയതിന്‍റെ ദൃശ്യങ്ങളാണ് ഇതെന്നും ബിജെപി അനുകൂലികള്‍ പറയുന്നുണ്ട്. അതേസമയം നിരാഹാര സമരത്തിനിടയ്ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായിട്ടാണ് മുരളീധരന്‍ വേദി വിട്ടിറങ്ങിയതെന്നും മറ്റൊരു വിഭാഗവും പറയുന്നു. ലക്ഷ്മി നായര്‍ അഞ്ചുവര്‍ഷത്തേക്ക് മാറിനില്‍ക്കാമെന്ന് സമ്മതിച്ചോടെ എസ്എഫ്‌ഐ സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *