KOYILANDY DIARY

The Perfect News Portal

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അതും ഈ വര്‍ഷം തന്നെ പ്രൊജക്‌ട് അരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനാകുന്ന കര്‍ണന്‍ എന്ന പ്രൊജക്ടിലാണ് ദുല്‍ക്കറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പി ശ്രീകുമാറാണ് തിരക്കഥ രചിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതായാണ് വിവരം. എന്നാല്‍ ദുല്‍ക്കര്‍ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളും സജീവമായി നടക്കുന്നുണ്ട്. അതേസമയം തന്നെ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന രണ്ടാമൂഴവും പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *