KOYILANDY DIARY.COM

The Perfect News Portal

ICC T20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍

ICC T20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ാം റാങ്കിലെത്തി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തായി. ബൗളര്‍മാരുടെ റാങ്കിംഗില്‍ രവി ബിഷ്‌ണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തി.

ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) രണ്ടാം സ്ഥാനത്തേക്ക് കയറി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ജയ്‌സ്വാളിനെ പിന്തള്ളി ജോസ് ബട്‌ലര്‍ ആറാം സ്ഥാനത്തേക്ക് കയറി. റുതുരാജ് ഗെയ്കവാദ് (14), ശുഭ്മാന്‍ ഗില്‍ (29) എന്നിവരാണ് സഞ്ജുവിന് മുകളിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. പതും നിസ്സങ്ക, ജോഷ് ഇന്‍ഗ്ലിസ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

Share news
error: Content is protected !!