KOYILANDY DIARY.COM

The Perfect News Portal

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു

കൊയിലാണ്ടി: വേൾഡ് ഷോട്ടോകാൻ കരാട്ടെ അസോസിയേഷനും യോഷിക്കാൻ മാർഷൽ ആർട്സ് അക്കാദമി ട്രെയിനിങ് ക്യാമ്പും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് പരിപാടി ഉദ്ഘാടനെ ചെയ്തു,

ഈ വർഷത്തെ ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, കരാത്തെ സാംബോ, ജൂജിസു, ജൂഡോ ബോക്സിങ് എന്നീ മത്സരങ്ങളിൽ ഈ വർഷം വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണം, 2023ല്‍ ചൈനയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അങ്കിതാ ഷൈജുവിനെ ആദരിക്കൽ എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. 

ചടങ്ങിൽ കെ.എം. ഗിരീഷ്, ഡോ. ഷൈജേഷ്, ഡോ.  സജിത്ത് കുമാർ മണമൽ, വി.കെ. വിനീഷ്, എം.കെ. ബിജിത്ത്, ഫായിസ്, ഡോ. ശ്രീനിവാസൻ, ഷൈജു പൗർണമി, പി. പി. ലിബിൻ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!