KOYILANDY DIARY.COM

The Perfect News Portal

ഗംഗാവാലിയില്‍ ഡൈവ് ചെയ്ത ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു; രക്ഷപ്പെടുത്തി നാവികസേന

അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി നാലാം സ്‌പോട്ടില്‍ തിരച്ചിലിനിറങ്ങിയ മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു. മൂന്നു തവണയാണ് മല്‍പേ വെള്ളത്തിലിറങ്ങിയത്. അതേസമയം രക്ഷാ ദൗത്യം തുടരുമെന്ന് ദൗത്യസംഘം അറിയിച്ചു.

ശക്തമായ അടിയൊഴുക്കാണ് ഇപ്പോള്‍ പുഴയിലുള്ളത്. മുങ്ങൽ വിദഗ്ദര്‍ക്ക് ഉറച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ 6.8 നോട്‌സ് ആണ് അടിയൊഴുക്ക്. എന്നാല്‍ വീണ്ടും പുഴയിലിറങ്ങുമെന്ന് ഡൈവേഴ്‌സ് അറിയിച്ചിട്ടുണ്ട്.

Share news
error: Content is protected !!