KOYILANDY DIARY.COM

The Perfect News Portal

പുഴയില്‍ മണ്‍തിട്ടയ്ക്ക് സമീപം പുതിയ സിഗ്നല്‍ കണ്ടെത്തിയതായി റിപ്പോർട്ട്

അങ്കോള: ഷിരൂരില്‍ ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവത്തില്‍ പുഴയില്‍ പുതിയ സിഗ്നല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡ്രോണ്‍ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍.  മണ്‍തിട്ടയ്ക്ക് സമീപമാണ് പുതിയ സിഗ്നല്‍ കണ്ടെത്തിയിരിക്കുന്നത്. ലോറിയുടേതിന് സമാനമായ സിഗ്നലാണ് കണ്ടെത്തിയിരിക്കുന്നത്. കുത്തൊഴുക്ക് കാരണം ഈ പ്രദേശത്ത് നേവിക്ക് ഇറങ്ങാനായില്ല.

ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ഇപ്പോഴും രക്ഷാദൗത്യത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല. ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് ഏഴ് നോട്‌സില്‍ കൂടുതലെന്ന് നാവികസേന അറിയിച്ചു. ഒരു നോട്ട് എന്നത് മണിക്കൂറില്‍ 1.85 കിമി വേഗതിയിലുള്ള അടിയൊഴുക്ക്. നിലവിലെ സാഹചര്യത്തില്‍ ഡൈവ് ചെയ്താല്‍ അപകട സാധ്യതയെന്ന് നാവികസേന അറിയിച്ചു.

Share news
error: Content is protected !!