KOYILANDY DIARY.COM

The Perfect News Portal

നെയ്യാറ്റിൻകരയിൽ മകളുടെ കഴുത്തറുത്ത ശേഷം അമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര അറകുന്ന് സ്വദേശി ലീല (77)യാണ് മരിച്ചത്. കിടപ്പുരോ​ഗിയായ മകൾ ബിന്ദുവിന്റെ കഴുത്തറുത്ത ശേഷമാണ് ലീല ആത്മഹത്യ ചെയ്തത്. ​ഗുരുതരമായി പരിക്കേറ്റ ബിന്ദു ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

Share news