KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ പോളിങ് ശതമാനം 40 കടന്നു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 40 കടന്നു. ഉച്ചയ്ക്ക് 1.15 വരെ സംസ്ഥാനത്ത് 40.21 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതോടെ പല ബൂത്തുകളിലും തിരക്ക് കൂടി. ഉച്ചയോടെ പോളിങ് അല്പം മന്ദഗതിയിലാകുമെന്നാണ് സൂചന.

 

Share news
error: Content is protected !!