KOYILANDY DIARY.COM

The Perfect News Portal

മുൻ ഡിസിസി പ്രസിഡണ്ട് യു. രാജീവനെ അനുസ്മരിച്ചു

കൊയിലാണ്ടി: മുൻ ഡിസിസി പ്രസിഡണ്ട് യു. രാജീവനെ അനുസ്മരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി. സി. പ്രസിഡന്റും സഹകാരിയു മായിരുന്ന യു. രാജീവൻ്റെ രണ്ടാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

പകരം വെക്കാൻ മറ്റൊരാളില്ലാത്ത പ്രവർത്തന മികവിനുടമയായിരുന്നു യു. രാജീവനെന്ന് പ്രവീൺ അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് മുരളി തോറാേത്ത് അധ്യക്ഷനായി. പി. രത്നവല്ലി, മഠത്തിൽ നാണു, ദുൽഖിഫിൽ, വി.പി. ഭാസ്കകരൻ, വി.ടി. സുരേന്ദ്രൻ, മനോജ് പയറ്റു വളപ്പിൽ, എം.കെ. സായിഷ്, തൻഹീർ കൊല്ലം, എൻ. ദാസൻ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!