KOYILANDY DIARY.COM

The Perfect News Portal

നാടന്‍ താറാവുകറി

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്.ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ട വിഭവമാണ് താറാവ് ഇറച്ചിയും. പലരും കുട്ടനാട്ടിലേക്ക് പോകുന്നതു തന്നെ താറാവു വിഭവങ്ങള്‍ കഴിക്കാന്‍ വേണ്ടിയാണ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്.

ചേരുവകള്‍
1 കിലോ താറാവ് ഇറച്ചി
1 വലിയ കഷണം ഇഞ്ചി
10 ചുവന്നുള്ളി
10 അല്ലി വെളുത്തുള്ളി
കാല്‍ ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി
1 ടീസ്പൂണ് മുളകുപൊടി
1 ടീസ്പൂണ് കുരുമുളക്
1 ടീസ്പൂണ് പെരുംജീരകം പൊടിച്ചത്
1 സവാള
2 തക്കാളി
2 തണ്ട് കറിവേപ്പില
1 കപ്പ് തേങ്ങാപ്പാല്‍ (ഒന്നാം പാല്‍)
2 കപ്പ് തേങ്ങാപ്പാല്‍ (രണ്ടാം പാല്‍)

തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍ വെച്ച്‌ തേങ്ങാപ്പാലില്‍ (രണ്ടാം പാല്‍) താറാവ് ഇറച്ചിയും മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.ശേഷം ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക. ഇതിലേക്ക് പെരുജീരകം പൊടിച്ചത് ചേര്‍ക്കുക.

കറി നന്നായി തിളച്ചതിന് ശേഷം സവാള, തക്കാളി എന്നിവ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും (ഒന്നാം പാല്‍) കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!