KOYILANDY DIARY

The Perfect News Portal

ദിവസങ്ങളായി കാണാതിരുന്ന മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

ദുബായ് : ദിവസങ്ങളായി കാണാതിരുന്ന മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് അല്‍ ഖൂസില്‍ ഒരു ട്രാന്‍സ്ഫോര്‍മറിനടുത്ത് വെച്ച്‌ കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലുള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഈ മാസം മൂന്നിന് സന്ദര്‍ശക വിസയിലെത്തിയ സന്തോഷ് അല്‍ ഖൂസ് മാളിനടത്തുള്ള ഒരു കാറ്ററിംഗ് സ്ഥാപനത്തില്‍ പാചകക്കാരനായി ജോലി നോക്കുകയായിരുന്നു. കാണാതായ ദിവസം മുമ്പ്‌വരെ രാത്രി ഷിഫ്റ്റില്‍ ജോലി നോക്കിയിരുന്ന സന്തോഷ് പിന്നീട് ജോലിക്ക് ഹാജരാകാകത്തിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മരണ കാരണം വ്യക്തമല്ല പോലീസ് വിശദമായ അന്യേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *