KOYILANDY DIARY

The Perfect News Portal

ടാല്‍ഗോ ട്രെയിനിന്റെ അവസാനഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി

സ്പാനിഷ് നിര്‍മിത ടാല്‍ഗോ ട്രെയിനിന്റെ അവസാനഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി.ദില്ലി-മുബൈ റൂട്ടില്‍ നടത്തിയ പരീക്ഷണയോട്ടം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

ശനിയാഴ്ച 2.45ഓടുകൂടി ദില്ലിയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച്‌ ഞായറാഴ്ച പുലര്‍ച്ചെ 2.33ന് മുംബൈ സെന്‍ട്രലില്‍ എത്തിച്ചേര്‍ന്നു. ദില്ലി-മുംബൈ റൂട്ടിലെ യാത്ര പന്ത്രണ്ട് മണിക്കുറിനുള്ളിലെത്തിച്ചേരുക എന്ന ലക്ഷ്യമാണ് ടാല്‍ഗോ നിറവേറ്റിയിരിക്കുന്നത്.

നേരത്തേ ഇതേ പാതയില്‍ തന്നെ മൂന്ന് പരീക്ഷണയോട്ടങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതമാത്രമേ കൈവരിക്കാന്‍ സാധിച്ചിരുന്നുള്ളൂ മാത്രമല്ല നിശ്ചിത സമയത്തിലും 18 മിനിറ്റ് വൈകിയായിരുന്നു മുംബൈ എത്തിച്ചേര്‍ന്നത്.

Advertisements

നിലവില്‍ 1400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ 16 മണിക്കൂര്‍കൊണ്ടാണ് രാജധാനി എക്സ്പ്രെസ് യാത്ര പൂര്‍ത്തിയാക്കുന്നത്. ടാല്‍ഗോ എത്തുന്നതോടുകൂടി നാലുമണിക്കൂര്‍ വെട്ടിച്ചുരുക്കാനാകും.

സ്പാനിഷ് നിര്‍മിത കോച്ചുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതകൈവരിക്കാനുള്ള കഴിവുണ്ടെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. അതുപോലെ തന്നെ നിലവിലുള്ള ട്രാക്കുകളില്‍ മാറ്റം വരുത്താതെ തന്നെ ഉപയോഗപ്പെടുത്താമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

അവസാനഘട്ട പരീക്ഷണയോട്ടം വിജയകരമായ സ്ഥിതിക്ക് കൂടുതല്‍ ടാല്‍ഗോ ട്രെയിനുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ റെയില്‍വെയുടെ സമയക്രമത്തില്‍ തന്നെ വന്‍ പുരോഗതിയാണുണ്ടാകാന്‍ പോകുന്നത്.

ഒമ്ബത് ഭാരരഹിത കോച്ചുകള്‍, രണ്ട് എക്സിക്യൂട്ടീവ് കോച്ചുകള്‍, നാല് ചെയര്‍ ക്ലാസ് കോച്ചുകള്‍, ഒരു പവര്‍കോച്ച്‌, ഒരു കഫറ്റേരിയ കോച്ച്‌, സ്റ്റാഫുകള്‍ക്കായി ഒരു വാലറ്റ കോച്ച്‌ എന്നിവയാണ് ടാല്‍ഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കോച്ചുകളെല്ലാം അലുമീനിയത്താല്‍ നിര്‍മിതമായതിനാല്‍ ഭാരം വളരെ കുറവായിരിക്കും എന്നതുകൊണ്ടുതന്നെ വളവുകളിലും തിരിവുകളിലും വേഗത കുറയ്ക്കാതെ തന്നെ സഞ്ചരിക്കാന്‍ സാധിക്കും.

വളവുകളിലും തിരിവുകളിലും ചെരിഞ്ഞോടാന്‍ സാധിക്കുംവിധമാണ് കോച്ചുകളുടെ നിര്‍മാണവും നടത്തിയിരിക്കുന്നത്.

ടാല്‍ഗോ സര്‍വീസിന് ഏതാണ്ട് മൂന്ന് കൊല്ലത്തെ കാത്തിരിപ്പുആവശ്യമാണെന്നാണ് റെയില്‍വെയുടെ അറിയിപ്പ്.

ഇന്ത്യന്‍ ട്രാക്കുകള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി കോച്ചുകള്‍ പ്രാദേശികമായി നിര്‍മിക്കാനുള്ള പദ്ധതിയിലാണ് റെയില്‍വെ.

പരീക്ഷണയോട്ടം വിജയകരമായതിനാല്‍ കൂടുതല്‍ ടാല്‍ഗോ ട്രെയിനുകളെ ഇറക്കുമതി ചെയ്യുക എന്നതുകൂടി റെയില്‍വെ പരിഗണിക്കുന്നതായിരിക്കും. കപ്പല്‍ മാര്‍ഗം കഴിഞ്ഞ ഏപ്രിലിലായിരുന്നു സ്പെയിനില്‍ നിന്നും ടാല്‍ഗോ കോച്ചുകള്‍ മുംബൈയില്‍ എത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *