KOYILANDY DIARY

The Perfect News Portal

രണ്ടു ദിവസം പ്രായമായ നവജാതശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ചുതിന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ തെരുവുനായ്ക്കള്‍ രണ്ടു ദിവസം പ്രായമായ നവജാതശിശുവിനെ കടിച്ചുതിന്നു. തെലങ്കാനയിലെ വിരാകാബാദില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തെരുവു നായ്ക്കള്‍ കടിച്ചുകീറി പകുതിയോളം ഭാഗം ഭക്ഷിച്ചതിനു ശേഷം ഉപേക്ഷിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി രണ്ടു യുവതികള്‍ സംഭവം നടന്ന വിരാകാബാദ് ആര്‍.ടി.സി ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നതായും പുലര്‍ച്ചയോടെയാണ് അവിടെ നിന്നും മടങ്ങിയതെന്നും പ്രദേശവാസികള്‍  പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  യുവതികള്‍ പോയതിനു ശേഷമാണ് കുട്ടിയെ നായ്ക്കള്‍ കടിച്ചുകീറിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയവരാണ് നായ്ക്കളെ ഓടിച്ചു വിട്ടത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *