KOYILANDY DIARY.COM

The Perfect News Portal

ഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ തലക്കടിച്ച്‌ കൊലപ്പെടുത്തി

ചെന്നൈ: പിണങ്ങിപ്പിരിഞ്ഞുവെന്ന് ആരോപിച്ച്‌ കാമുകന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ കാമുകിയെ ക്ലാസ്മുറിയില്‍ വച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്തി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ സൊണാലി (21) ആണ് കൊല്ലപ്പെട്ടത്. ചെന്നൈയ്ക്കടുത്ത് കരൂരിലുള്ള എന്‍ജിനീയറിങ് കോളേജിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സീനിയറായ ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സൊണാലി തന്റെ സീനിയര്‍ വിദ്യാര്‍ത്ഥിയായ ഉദയകുമാറുമായി അടുപ്പത്തിലായിരുന്നു എന്നാണ് സൂചന. എന്നാല്‍ ചില പ്രശ്നങ്ങളുടെ പേരില്‍ ഉദയകുമാറിനെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതിനു ശേഷം സൊണാലി ഇയാളില്‍ നിന്നും അകന്നു, ഇതാണ് യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മുന്നില്‍ വച്ചായിരുന്നു ഉദയകുമാര്‍ മരക്കഷ്ണം കൊണ്ട് സൊണാലിയുടെ തലയ്ക്കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നേരത്തെ കാന്റീനില്‍ വച്ച്‌ ഇയാള്‍ സൊണാലിയുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടി കേള്‍ക്കാന്‍ കൂട്ടാക്കിയില്ല, ഇതിനെ തുടര്‍ന്നാണ് ഉദയകുമാര്‍ ക്ലാസ്സ് മുറിയിലേക്ക് വന്നത്. അവിടെവച്ച്‌ ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും പ്രകോപിതനായ ഉദയകുമാര്‍ സൊണാലിയുടെ തലയ്ക്ക് മരക്കഷ്ണം കൊണ്ട് അടിക്കുകയുമായിരുന്നു. ഉദയകുമാറിനെ തടയാന്‍ ശ്രമിച്ച അധ്യാപകനും പരിക്കേറ്റിട്ടുണ്ട്.

Advertisements
Share news