KOYILANDY DIARY.COM

The Perfect News Portal

ഉമ്മൻചാണ്ടിക്ക്‌ പിറന്നാൾ ആശംസയുമായി മുഖ്യമന്ത്രിയെത്തി

ആലുവ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്‌ പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിൽ വിശ്രമത്തിലുള്ള ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച്‌ ജന്മദിനാശംസകൾ അറിയിച്ചു. കുടുംബാംഗങ്ങളും ഉമ്മൻചാണ്ടിയോടൊപ്പം ഗസ്‌റ്റ്‌ ഹൗസിലുണ്ടായിരുന്നു.

ചികിത്സയ്ക്കായി ജർമനിയിൽ പോകാൻ തയാറെടുക്കുന്ന ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകൾ നേർന്നു. പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടിയോട്‌ സുഖവിവരങ്ങൾ അന്വേഷിച്ചശേഷം അൽപസമയം ചെലവഴിച്ച ശേഷമാണ്‌ മുഖ്യമന്ത്രി മടങ്ങിയത്‌.

കടുത്ത ആരോഗ്യ പ്രശ്‌നം നേരിടുന്ന ഉമ്മൻചാണ്ടി ചികിത്സകളുമായി ബന്ധപ്പെട്ട് ആലുവ ഗസ്റ്റ് ഹൗസിലെത്തിയിട്ട് ഏതാനും ദിവസങ്ങളായി. ജർമനയിലേക്കു വിദഗ്‌ധ ചികിത്സയ്ക്കു പോകാനിരിക്കെയാണ് ഇന്നു ജൻമദിനമെത്തിയത്.

 

Share news
error: Content is protected !!