KOYILANDY DIARY.COM

The Perfect News Portal

ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

കോട്ടയം: തൃക്കോതമംഗലം സെന്‍മേരിസ് ബത്.ലഹം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാല്‍ ഷിനോ നൈനാന്‍ ജേക്കബ് (36)ആണ് മോഷണം നടത്തിയത്.

ചൊവ്വാഴ്ച വൈകിട്ടാണ് ഫാദര്‍ നൈനാന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത്.തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു.

ഷിനോ നൈനാന്‍ ജേക്കബ് കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇയാളില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍, പാമ്പാടി എസ്. എച്ച്. ഓ പ്രശാന്ത് കുമാര്‍ കെ ആര്‍, പള്ളിക്കത്തോട് എസ്എച്ച്ഒ പ്രദീപ് എസ്, എസ് ഐ മാരായ ലെബിമോന്‍ കെ സ്, ശ്രീരംഗന്‍ കെആര്‍, ജോമോന്‍ എം. തോമസ്, ബിനോയി എം.എ, രാജേഷ് ജി, എ.എസ്. ഐ പ്രദീപ് കുമാര്‍, സി.പി.ഓ മാരായ ജയകൃഷ്ണന്‍, ഫെര്‍ണാണ്ടസ്,സാജു പി മാത്യു, ജിബിന്‍ ലോബോ,സുനില്‍ പി.സി, ജസ്റ്റിന്‍, രഞ്ജിത്ത് ജി, സതീഷ് ടി.ജി,സരുണ്‍ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!